നോക്കിയ-സീമെന്‍സ്‌ ജോലിക്കാരെ കുറയ്‌ക്കുന്നു
ഹെല്സിങ്കി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്ന് ടെലികോം രംഗത്തെ സംയുക്ത സംരംഭമായ നോക്കിയ-സിമെന്സ് നെറ്റ്വര്ക് ജോലിക്കാരെ പിരിച്ചുവിടുന്നു.
ഫിന്ലാന്റിലെ നോക്കിയയുടെ സ്ഥാപനത്തില് ജോലിചെയ്യുന്ന 750 പേരെയും ജര്മ്മനിയിലെ മൂണിക്കിലുള്ള സ്ഥാപനത്തില് ജോലിചെയ്യുന്ന 500 പേരെയും പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ തീരുമാനപ്രകാരം മൊത്തം 1250 പേര്ക്ക് തൊഴില് നഷ്ടപ്പെടും.
ചൊവ്വാഴ്ചയാണ് നോക്കിയ സീമെന്സ് നെറ്റ് വര്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിലുകള് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി അധികൃതര് വ്യക്തമാക്കി. വെട്ടിക്കുറയ്ക്കല് നടത്തുന്നതോടെ നോക്കിയ-സീമെന്സിലെ ജോലിക്കാരുടെ എണ്ണം 60,000 ആകും ഇതില് 10,000 പേര് ജോലിചെയ്യുന്നത് ജര്മ്മനിയിലാണ്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications