സിംഗൂരിലെ കൊല: 2 സിപിഎമ്മുകാര്‍ക്ക്‌ ജീവപര്യന്തം
കൊല്ക്കത്ത: സിംഗൂരില് പത്തൊന്പതുകാരിയായ തപസി മാലിക് കൊല്ലപ്പെട്ട കേസില് സിപിഎം നേതാക്കള്ക്ക് തടവ് ശിക്ഷ.
സിംഗൂര് മുന് മേഖല കമ്മിറ്റി സെക്രട്ടറി സുഹൃദ് ദത്ത, സിപിഎം പ്രവര്ത്തകന് ദേബു മാലിക് എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. 2006 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
പതിനാറുകാരിയായ തപസിയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സിംഗൂരില് ടാറ്റ കമ്പനി നാനോ ക്ലാര് പ്ലാന്റ് സ്ഥാപിയ്ക്കാന് ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്ന് 19കാരിയായ തപസി മാലിക്കിന്റെ മൃതദേഹ അവശിഷ്ടങ്ങള് കണ്ടെത്തിയത്.
ദത്തയ്ക്കെതിരെ ഗൂഢാലോചന, കൊലപാതകം, എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരുന്നത്. മാലിക്കിനെതിരെ കൊലപാതകക്കുറ്റവും. ഇരുവരും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു.
വിധിയില് തപസിയുടെ മാതാപിതാക്കളായ മനോരഞ്ജനും മാലിനിയും സന്തോഷം പ്രകടിപ്പിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് ദത്തയുടെ അഭിഭാഷകന് അറിയിച്ചു.












Click it and Unblock the Notifications