Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ സേന തുരത്തി

ദില്ലി: അറബിക്കടലിലെ ആദന്‍ ഉള്‍ക്കടലില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്ന്‌ രണ്ട്‌ ചരക്കു കപ്പലുകളെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി.

ഇന്ത്യന്‍ ചരക്കു കപ്പല്‍ എം.വി ജാഗ്‌ ആര്‍ണവും സൗദി അറേബ്യന്‍ ചരക്കു കപ്പലായ എന്‍സിസി തിഹാമയുമാണ്‌ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌.

കടല്‍ക്കൊള്ളക്കാരുടെ ആക്രമണം രൂക്ഷമായ ഈ മേഖലയില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ കഴിഞ്ഞ മാസം വിന്യസിച്ചതിന്‌ ശേഷമുള്ള ആദ്യത്തെ നടപടിയാണിത്‌.

എണ്ണയും കയറ്റി സൂയസ്‌ കനാല്‍ വഴി കിഴക്കന്‍ മേഖലയിലേക്ക്‌ പോകുന്നതിനിടെയാണ്‌ മുംബൈ ഗ്രേറ്റ്‌ ഇസ്‌റ്റേണ്‍ ഷിപ്പിംഗ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജാഗ്‌ ആര്‍ണവിനെ കടല്‍ക്കൊള്ളക്കാര്‍ വളഞ്ഞത്‌.

കപ്പലില്‍ നിന്നുള്ള അടിയന്തര രക്ഷാസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ ആദന്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന നാവിക സേന കപ്പല്‍ ഐഎന്‍എസ്‌ താബര്‍ ഹെലികോപ്‌ടറില്‍ കമാന്‍ഡോകളെ അയച്ച്‌ കൊള്ളക്കാരെ തുരത്തുകയായിരുന്നു.

പിന്നീട്‌ സൗദി ചരക്കു കപ്പലിന്‌ നേരെയുണ്ടായ ആക്രമണവും ഇന്ത്യന്‍ കമാന്‍ഡോകള്‍ ചെറുത്ത്‌ തോല്‌പിച്ചു.

യെമനും സെമാലിയയ്‌ക്കുമിടയിലൂ്‌ള്ള ആദം ഉള്‍ക്കടല്‍ ലോകത്തെ പ്രധാന എണ്ണക്കടത്ത്‌ പാതകളിലൊന്നാണ്‌. ഈ മേഖലയില്‍ ഇന്ത്യന്‍ ചരക്കു കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമണത്തിനിരയായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒക്ടോബര്‍ 25 മുതല്‌ക്കാണ്‌ നാവികസേന ഇവിടത്തെ സുരക്ഷ ശക്തമാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+