Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൗര്യ മിസൈല്‍ പരീക്ഷണം വിജയകരം

ബാലസോര്‍: അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിയ്‌ക്കുന്ന കെ-15 ബാലിസ്‌റ്റിക്‌ മിസൈല്‍ 'ശൗര്യ' ഒറീസ്സയിലെ ചാന്ദ്‌പൂരില്‍ നിന്ന്‌ വിജയകരമായി പരീക്ഷിച്ചു.

ബുധനാഴ്‌ച രാവിലെ 11.26ന്‌ കരയില്‍ സ്ഥാപിച്ച വിക്ഷേപണത്തറയില്‍ നിന്ന്‌ നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന്‌ പ്രതിരോധവൃത്തങ്ങള്‍അറിയിച്ചു.

ഒരു ടണ്‍ ആണവ പോര്‍മുന വഹിയ്‌ക്കാന്‍ കഴിയുന്ന മിസൈലിന്റെ ദൂരപരിധി 700 കിലോമീറ്ററാണ്‌. കടലിനടിയില്‍ സ്ഥാപിച്ച വിക്ഷേപണത്തറയില്‍ നിന്ന്‌ മിസൈല്‍ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു.

11 മീറ്റര്‍ നീളമുള്ള മിസൈലിന്റെ വേഗത, കൃത്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിയ്‌ക്കുകയായിരുന്നു ബുധനാഴ്‌ചത്തെ പരീക്ഷണത്തിന്‍റെ ലക്ഷ്യം‌. പരീക്ഷണത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പേ ചാന്ദ്‌പൂരിലെ അഞ്ച്‌ ഗ്രാമങ്ങളിലെ 3000ത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+