പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിച്ചാല്‍ പാര്‍ട്ടി പിളരില്ല: പിണറായി
പാലക്കാട്: ആരെങ്കിലും ഭിന്നിപ്പുണ്ടാക്കാന് ശ്രമിച്ചാല് പിളരുന്ന പാര്ട്ടിയല്ല സിപിഎം എന്ന് പാര്ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ഭിന്നിപ്പുണ്ടാക്കാന് പലരും കുപ്രചാരണങ്ങള് നടത്തുന്നുണ്ട്. എന്നാല് ഇവയൊന്നും വിലപ്പോകില്ല. ചില പിന്തിരിപ്പന് ശക്തികള് അവരുടെ അജണ്ട പാര്ട്ടിയില് നടപ്പാക്കാന് ശ്രമിക്കുന്നുണ്ട്- പിണറായി ആരോപിച്ചു.
പൊലീസ് ഓഫീസര്മാര് പാര്ട്ടി ഓഫീസില് യോഗം ചേരുന്നുവെന്നതടക്കമുള്ള കാര്യങ്ങള് ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്. സമചിത്തതയുള്ളവരാരും ഇക്കാര്യങ്ങള് വിശ്വസിക്കില്ല. എന്നാല് പത്തുനിമിഷമെങ്കിലും അതു നിലനില്ക്കട്ടെയെന്ന വിചാരമാണ് ഇത്തരക്കാരെ നയിക്കുന്നത്- അദ്ദേഹം പറഞ്ഞു.
എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പാര്ട്ടി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പിണറായി പറഞ്ഞു. പാലക്കാട്ട് മലമ്പുഴ മാട്ടുമന്തയില് പാര്ട്ടി ലോക്കല് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില് സംസാരിക്കുകയായിരുന്നു പിണറായി.












Click it and Unblock the Notifications