ചെറുവാഞ്ചേരിയില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെടുത്തു
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില് ബോംബ് സ്ഫോടനത്തില് രണ്ട് ആര്എസ്എസ് പ്രവര്ത്തകര് മരിച്ച അത്യാറക്കാവ് ക്ഷേത്ര പറമ്പില് നിന്നും 18 ബോംബുകള് പോലീസ് കണ്ടെടുത്തു.
ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന് ബോംബുകളാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയ്ഡില് ക്ഷേത്ര പരിസരത്തു നിന്ന് 200 മീറ്റര് മാറിയുള്ള പറമ്പില് നിന്നാണ് ബോംബുകള് കണ്ടെടുത്തത്.
ആറു ബോംബുകള് വീതം കടലാസില് പൊതിഞ്ഞ് മൂന്ന് കെട്ടുകളാക്കി ഒരു പെട്ടിയില് സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications