വിഎസിന്‌ എന്താണൊരു കുറവെന്ന്‌ ബേബി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എന്തെങ്കിലും കുറവുണ്ടോ? വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയാണ് ഇങ്ങനെ ചോദിച്ചത്.
മുഖ്യമന്ത്രിയുടെ കുറവു കണ്ടെത്താന് വേണ്ടിയല്ല ബേബി ഇങ്ങനെ ചോദിച്ചത്. മറിച്ച് വലിയ വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും വിഎസിന് സമൂഹത്തിലുള്ള സ്വാധീനശേഷിയെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു ബേബി.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബ്ദുള് കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഔപചാരിക വിദ്യാഭ്യാസം നേടാത്ത പല വ്യക്തികളും സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്, നേതൃപദവിയില് ഇരുന്നിട്ടുണ്ട്. ഔപചാരികമായി വലിയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി പദവിയില് ഇരിക്കാനും പാര്ട്ടിയില് ഉന്നത സ്ഥാനം വഹിക്കാനും വിഎസിന് കഴിഞ്ഞു. വിഎസ് കോളെജ് വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നിട്ടും വിഎസിന് എന്തെങ്കിലും കുറവുണ്ടോ- ബേബി ചോദിച്ചു.
പി. കൃഷ്ണപിള്ളയിലും കാമരാജും ഔപചാരിക വിദ്യാഭ്യാസം നേടാതെ ഉന്നതിയിലെത്തിയവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാം എവിടെയെത്തിച്ചേരണമെന്ന് നിര്ണയിക്കുന്നത് നമുക്ക് ലഭിച്ച വിദ്യാഭ്യാസമാണ്. കേരളത്തില് വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്ക്കൊപ്പം തിരിച്ചടികളും ഉണ്ടായിട്ടുണ്ട്- ബേബി പറഞ്ഞു.












Click it and Unblock the Notifications