ബഹുഭാര്യത്വം നിരോധിക്കരുത്‌: കാന്തപുരം
തിരുവനന്തപുരം: ഇസ്ലാമിക തത്വങ്ങള്ക്ക് വിരുദ്ധമായി ബഹുഭാര്യത്വത്തിനെതിരെ നിരുപാധികം നിയമം കൊണ്ടുവന്നാല് കര്ശനമായ നേരിടുമെന്ന് കാന്തപുരം എ.പി അബൂബക്കര് മുസലിയാര്.
സ്ത്രീ ലൈംഗികതയ്ക്ക് വേണ്ടിയുള്ള ഉപകരണമാണെന്ന് താന് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള് തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി മുസ്ലിം സംവരണം വര്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദര്ശിച്ചശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു കാന്തപുരം.
ബഹുഭാര്യാത്വം നിരോധിക്കരുത്. അത് ഖുര് ആന് എതിരാണ്. മനുഷ്യത്വത്തിന് എതിരാണ്. ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഇപ്പോള്ത്തന്നെ കര്ശനമായ നിബന്ധനകള് നിലവിലുണ്ട്. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പേതന്നെ ഇസ്ലാംമതം അനുശാസിച്ച രീതിയാണ് ഇത്- അദ്ദേഹം പറഞ്ഞു.
ഇസ്ലാം മതം ഒരിക്കലും സ്ത്രീയ്ക്ക് നീതി നിഷേധിച്ചിട്ടില്ലെന്നും പുരുഷനെപ്പോലെ സ്ത്രീകള്ക്ക് വൈവാഹിക സ്വാതന്ത്ര്യം നല്കാത്തത് ബഹുഭര്തൃത്വത്തിലുണ്ടാകുന്ന കുട്ടികള് ജാരസന്തതികളായി കഴിയേണ്ടി വരുന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാക്ക വിഭാഗത്തിന്റെ സംവരണ കണക്ക് അംഗീകരിക്കാന് സാമൂഹ്യ-സാമ്പത്തിക സര്വേ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഭീകരവാദം ഇസ്ലാമിന് വിരുദ്ധമാണെന്നും ജാതിവ്യത്യാസങ്ങളില്ലാതെ എല്ലാവരും രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്കണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications