അധ്യാപികയെ പീഡിപ്പിച്ച പിടിഎ പ്രസിഡന്റ്‌ പിടിയില്‍
വടകര(കോഴിക്കോട്): സ്കൂള് അധ്യാപികയെ പീഡിപ്പിച്ച പിടിഐ പ്രസിഡന്റിനെ പൊലീസ് അറസ്റ്റുചെയ്തു.
വടകര ചോമ്പാലിലെ നോര്ത്ത് എല്പി സ്കൂളിലെ അറബിക് അധ്യാപികയെ പീഡിപ്പിച്ച കേസില് പിടിഎ പ്രസിഡന്റ് കുഞ്ഞിപ്പള്ളി സ്വദേശി അനില്കുമാറിനെ(36)യാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഇയാള് യൂത്ത് കോണ്ഗ്രസിന്റെ അഴിയൂര് മണ്ഡലം പ്രസിഡന്റ് കൂടിയാണ്. സംഭവത്തെത്തുടര്ന്ന് ഇയാളെ പിടിഎ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
ഒക്ടോബര് 13ന് ഉച്ചയ്ക്ക് സ്കൂളിലെ മൂത്രപ്പുരയ്ക്കരികില്വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി അധ്യാപികയെ പീഡിപ്പിച്ചുവെന്നാണ് അനില് കുമാറിനെതിരെയുള്ള പരാതി. പൊലീസ് കേസ് രജിസ്റ്റര് ചെയ്തതിനെത്തുടര്ന്ന് ഇയാള് ഒളിവില്ക്കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം മുന്കൂര് ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് സിഐ ജയ്സണ് കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ 25 വരെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications