ശബരിമല തീര്‍ത്ഥാടനം: ബാംഗ്ലൂരില്‍ നിന്നും പ്രത്യേക തീവണ്ടികള്‍
കൊച്ചി: ശബരിമല തീര്ത്ഥാടനകാലത്തെ തിരക്കുകള് പരിഗണിച്ച് നവംബര് 13 വ്യാഴാഴ്ച മുതല് ഡിസംബര് 26വരെ എറണാകുളം-ബാംഗ്ലൂര് റൂട്ടില് നാലു പ്രത്യേക തീവണ്ടികള് സര്വീസ് നടത്തും. എറണാകുളത്തുനിന്നും തിങ്കള്, വ്യാഴം ദിവസങ്ങളിലും തിരികെ ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്വീസ്.
എറണാകുളത്തുനിന്നും വ്യാഴാഴ്ചകളില് രാത്രി 9. 15 ന് പുറപ്പെടുന്ന 0641 നമ്പര് തീവണ്ടി പിറ്റേന്ന് രാവിലെ 10ന് ബാംഗ്ലൂര് സിറ്റി സ്റ്റേഷനില് എത്തും. തിരികെ വെള്ളിയാഴ്ചകളില് വൈകീട്ട് 6.50ന് പുറപ്പെടുന്ന 0642 നമ്പര് വണ്ടി പിറ്റേന്ന് രാവിലെ ആറരയക്ക് എറണാകുളത്തെത്തും.
തിങ്കളാഴ്ചകളില് എറണാകുളത്തുനിന്ന് വൈകിട്ട് 6.40നു പുറപ്പെടുന്ന നമ്പര് 0647 വണ്ടി പിറ്റേന്നു രാവിലെ ആറരയ്ക്കു ബാംഗ്ലൂര് സിറ്റി സ്റ്റേഷനിലെത്തും. തിരികെ ചൊവ്വാഴ്ചകളില് വൈകിട്ട് 5.15നു പുറപ്പെടുന്ന നമ്പര് 0648 വണ്ടി പിറ്റേന്നു രാവിലെ 4.20ന് എറണാകുളത്ത് എത്തും.
തിരുപ്പൂര്, ഈറോഡ്, സേലം, തിരുപ്പത്തൂര്, കുപ്പം, ബംഗാരപ്പെട്ട്, വൈറ്റ്ഫീല്ഡ്, കൃഷ്ണരാജപുരം, ബാംഗ്ലൂര്, കന്റോണ്മെന്റ്, ആലുവ, തൃശൂര്, പാലക്കാട്, പോത്തനൂര്, എന്നിവിടങ്ങളില് നിര്ത്തും.
നാലു സര്വീസിനും മൂന്നു ജനറല്, ഒരു എസി ടൂ ടയര്, രണ്ട് എസി ത്രീ ടയര്, രണ്ടു ലഗേജ് വാന് കോച്ചുകളുണ്ടാകും. വ്യാഴം-വെള്ളി തീവണ്ടികളില് ഏഴു സ്ലീപ്പര് കോച്ചുകളും തിങ്കള്-ചൊവ്വ ട്രെയിനുകളില് 12 സ്ലീപ്പര് കോച്ചുകളും ഉണ്ടാകും.












Click it and Unblock the Notifications