Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംഎസ്‌ ഭവന പദ്ധതിയ്‌ക്ക്‌ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കാലഹരണപ്പെട്ട പുണ്യവാളനാണ്‌ താനെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ മുകുന്ദന്റെ പരാമര്‍ശത്തിന്‌ വിഎസിന്റെ മറുപടി. മുകുന്ദന്‍ വിശേഷിപ്പിച്ചത്‌ പോലെ താനൊരു പഴഞ്ചനാണെന്നും എന്നാല്‍ താന്‍ വിശ്വസിയ്‌ക്കുന്ന മാര്‍ക്‌സിസം ഭാവിയുടെ തത്വശാസ്‌ത്രമാണെന്നും വിഎസ്‌ പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുന്നതിനിടെയാണ്‌ തനിയ്‌ക്കെതിരെ ഉയര്‍ന്ന ആക്ഷേപത്തിന്‌ വി.എസ്‌ മറുപടി പറഞ്ഞത്‌.

ഒഞ്ചിയത്ത്‌ പാര്‍ട്ടി വിട്ടു പോയവര്‍ തിരിച്ചെത്തണമെന്നാണ്‌ സിപിഎമ്മിന്റെ ആഗ്രഹം. ഒഞ്ചിയത്ത്‌ താന്‍ പോയതും പ്രസംഗിച്ചതും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്‌.

പാര്‍ട്ടി വിട്ടവര്‍ തെറ്റു തിരുത്തുകയില്ല എന്ന തോന്നലിലായിരിക്കാം പിണറായി അവര്‍ പുറത്ത്‌ തന്നെയാണെന്ന് പറഞ്ഞതെന്നും വിഎസ്‌ പറഞ്ഞു.

ഇഎംഎസിന്റെ പേരിലുള്ള ഭവനപദ്ധതിയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നല്‌കിയതായി അച്യുതാനന്ദന്‍ അറിയിച്ചു. പദ്ധതിയിലൂടെ അര്‍ഹരായ എല്ലാവര്‍ക്കും 2010ഓടെ വീട്‌ നിര്‍മിച്ച്‌ നല്‌കും.

മറ്റ്‌ ഭവന പദ്ധതികള്‍ക്ക്‌ പുറമെയാണ്‌ തദ്ദേശസ്വയംഭര ണ സ്ഥാപനങ്ങള്‍ വഴി ഇഎംഎസ്‌ ഭവന പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട്ട്‌ ടെക്‌നോപാര്‍ക്ക്‌ മാതൃകയില്‍ ഐടി പാര്‍ക്ക്‌ ആരംഭിയ്‌ക്കുന്നതിന്‌ സൊസൈറ്റി രൂപീകരിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ്‌ ഓയിലിന്റെ വിലയിടിഞ്ഞിട്ടും പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറയ്‌ക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും വിഎസ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+