അരുണാചല്‍: ചൈന കര്‍ക്കശ നിലപാടില്‍
ബെയ്ജിങ്: അരുണാചല് പ്രദേശിനെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തര്ക്കം വീണ്ടും ചൂടു പിടിയ്ക്കുന്നു. അരുണാചല് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വിദേശകാര്യ മന്ത്രി പ്രണബ് മുഖര്ജിയുടെ പ്രസ്താവനയോട് രൂക്ഷമായാണ് ചൈന പ്രതികരിച്ചത്.
മുഖര്ജിയുടെ പ്രസ്താവനയെ വിമര്ശിച്ച ചൈന തങ്ങളൊരിയ്ക്കലും മക്മോഹന് ലൈനിനെ അംഗീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇന്ത്യ ചരിത്രപരമായ വസ്തുതകള് അംഗീകരിയ്ക്കുന്നില്ല,.
ഔദ്യോഗികമായി ഇരുരാജ്യങ്ങളും തമ്മില് അതിര്ത്തി നിര്ണയിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ക്വിന് ഗാങ് പറഞ്ഞു.
അതിര്ത്തി സംബന്ധിച്ച ചൈനയുടെ നിലപാടുകള് വ്യക്തവും സുദൃഢവുമാണ്. അതെ സമയം സമാധാനപരമായ ചര്ച്ചകളിലൂടെ പരിഹാരം കാണാന് ചൈന സന്നദ്ധമാണ്-ക്വിന് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച നടത്തിയ അരുണാചല് പ്രദേശ് സന്ദര്ശന വേളയിലാണ് ചൈനയെ ചൊടിപ്പിച്ച പ്രസ്താവന മുഖര്ജി നടത്തിയത്.












Click it and Unblock the Notifications