നേപ്പാളില്‍ 'കുട്ടി ബുദ്ധന്‍' വീണ്ടും പ്രത്യക്ഷപ്പെട്ടു
കഠ്മണ്ഡു: ബുദ്ധന്റെ അവതാരമാണെന്ന് ഒരു വിഭാഗം ബുദ്ധമത വശ്വാസികള് കരുതുന്ന രാം ബഹാദൂര് ബാംജാന് വീണ്ടും പ്രത്യേക്ഷപ്പെട്ടു. ഒരു വര്ഷത്തെ അജ്ഞാതവാസത്തിന് ശേഷം നേപ്പാളിലെ നിജ്ഗഡ് പട്ടണത്തിന് സമീപമുള്ള രത്നപുരി ഗ്രാമത്തിലാണ് പതിനെട്ടുകാരനായ ബാംജാന് പ്രത്യക്ഷപ്പെട്ടത്.
ഒരു വര്ഷമായി കാട്ടില് അജ്ഞാതവാസത്തിലായിരുന്നുവത്രേ ബാംജാന്. കുട്ടി ബുദ്ധന് തിരിച്ചെത്തിയ വാര്ത്തയറിഞ്ഞ് ഇന്ത്യയുള്പ്പെടെയുള്ള രാജ്യങ്ങളില് നിന്നും വിശ്വാസികള് നിജ്ഗഡിലേയ്ക്ക് ഒഴുകുകയാണ്. മുടി നീട്ടി വളര്ത്തി വെള്ളവസ്ത്രം ധരിച്ചാണ് ഇത്തവണ ബാംജാന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇദ്ദേഹം പൂര്ണ ആരോഗ്യവാനാണ്. സമാധാനത്തെക്കുറിച്ചും വിവേചനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശ്വാസികളോട് സംസാരിച്ചിട്ടുണ്ടത്രേ. മരച്ചുവട്ടില് ചലനമില്ലാതെ കണ്ണടച്ച് ധ്യാനനിരതനായ നിലയില് 2005ലാണ് ബാംജാനെ കാട്ടിനുള്ളില് കണ്ടെത്തിയത്.
അന്നുമുതല് ബുദ്ധമതക്കാരില് ഒരു വിഭാഗം ഈ ബാലനെ ബുദ്ധന്റെ അവതാരമായി കണക്കാക്കി ആരാധിച്ചു വരുകയാണ്. എന്നാല് ബാംജാന് ബുദ്ധന്റെ പിന്ഗാമിയാണോയെന്ന കാര്യം ബുദ്ധമത നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. നവംബര് 18വരെ ഇദ്ദേഹം ദിവസവും വിശ്വാസികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications