ഗള്‍ഫില്‍ അരിയ്ക്ക് പൊന്നുവില
അബുദബി: ഇന്ത്യയില് നിന്നുമുള്ള അരി വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കുന്നതിന് കേന്ദ്രം ഏര്പ്പെടുത്തിയ വിലക്ക് വിദേശ ഇന്ത്യക്കാരെ കുഴക്കുന്നു. അരി ഭക്ഷണം കൂടുതല് ഉപയോഗിക്കുന്ന കേരളീയര് ഉള്പ്പെടെയുള്ള തെന്നിന്ത്യക്കാര്ക്കാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം തീര്ത്തും
പ്രശ്നമാകുന്നത്.
വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാതെ ആഭ്യന്തര വിപണിയല്ത്തന്നെ അരി വിറ്റഴിയ്ക്കുകയാണെങ്കില് വിലക്കയറ്റം നിയന്ത്രിയ്ക്കാമെന്ന യുക്തിയിലാണ് കേന്ദ്ര കൃഷിമന്ത്രി ശര്ത പവാര് ഇന്ത്യയില് അരിയുടെ കയറ്റുമതി നിരോധിച്ചത്. എന്നാല് ബസ്മതി അരിയ്ക്ക് ഈ നിരോധനം ബാധകമല്ല. അതുകൊണ്ടുതന്നെ ബസ്മതി അരിയുടെ മറവില് ഗള്ഫ് നാടുകളിലേയ്ക്ക് അരി കടത്ത് വ്യാപകമാവുകയാണ്.
ഇന്ത്യയില് നിന്നുള്ള അരി ആവശ്യപ്പെട്ട് വരുന്നവര്ക്ക് ഇന്ത്യന് സാധനങ്ങള് വില്ക്കുന്ന കടക്കാര് ബസ്മതി അരി എന്ന് പേരെഴുതിയ പാക്കറ്റുകളാണ് മിക്കപ്പോഴും നല്കുന്നത്. എന്നാല് ഇതിനുള്ളിലാവട്ടെ പൊന്നി അരി പോലുള്ള ഇന്ത്യന് അരിയായിരിക്കും ഉണ്ടാവുക. ചിലപ്പോഴൊക്കെ ഈ അരിയ്ക്ക് അവര് ബസ്മതി അരിയുടെ വില ഈടാക്കുകയും ചെയ്യുന്നു.
ഇത് അബുദബി പോലുള്ള നഗരങ്ങളില് പതിവാകുകയാണ്. അരി കയറ്റി അയയ്ക്കുന്നതിന് ഇന്ത്യയില് വിലക്ക് നിലനില്ക്കുമ്പോള്ത്തന്നെ ബസ്മതിയുടെ പേരില് മറ്റിനം അരികളും ഗള്ഫ് മാര്ക്കറ്റുകളില് എത്തുകയും ഇരട്ടിയിലേറെ വിലയ്ക്ക് വിറ്റഴിയ്ക്കുകയും ചെയ്യുന്നു.
അരിവില കൂടുമ്പോഴൊക്കെ ഇന്ത്യയില് അന്തര്സംസ്ഥാന സംഘങ്ങള് അരി കടത്തുന്നത് പലപ്പോഴായി പുറത്തുവന്നിട്ടുള്ള കാര്യമാണ്. ഇപ്പോള് വിദേശങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നത് നിര്ത്തലാക്കിയതോടെ ഇതിന് ഒരു അന്താരാഷ്ട്ര സ്വഭാവം കൈവന്നുവെന്നു വേണം പറയാന്.
ചുരുക്കി പറഞ്ഞാല് നിരോധനമുള്ള അരി നിരോധനമില്ലാത്ത അരിയുടെ പേരില് കടത്തി വളരെ സുഗമമായി വില്പ്പന നടത്തുന്നു. എന്നാല് ഇത്തരത്തില് കള്ളക്കടത്തുവഴി എത്തുന്ന അരിയ്ക്ക് മുമ്പത്തേതിലും ഇരട്ടി വിലയാണ് ഗള്ഫില് നല്കേണ്ടിവരുന്നത്. സ്വന്തം നാട്ടിലെ അരി ഉപയോഗിക്കാന് ആഗ്രഹിക്കുന്നവരാകട്ടെ നഷ്ടമായാലും ഇത് വാങ്ങിയ്ക്കുന്നു.
ഇതില് നിന്നും ലാഭം നേടുന്നതാവട്ടെ അനധികൃതമായി അരി കടത്തുന്ന ചില കയറ്റുമതിക്കാരും അവരുടെ ഇടനിലക്കാരുമാണ്. കൊല്ലുന്ന വിലയ്ക്ക് ഇന്ത്യന് അരി വാങ്ങാന് കഴിയാത്ത ഇന്ത്യക്കാര് പലപ്പോഴും തായ്ലാന്റ്, പാകിസ്താന് എന്നവിടങ്ങളില്നിന്നെത്തുന്ന മറ്റ് അരികള് കൊണ്ട് തൃപ്തിപ്പെടുന്നു. ഇന്ത്യയിലെ സര്ക്കാറിന്റെ നിയമാകട്ടെ കള്ളക്കടത്തുകാര്ക്ക് കാവലായി നോക്കുകുത്തിയായി നില്ക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications