ദത്ത് വിവാദം: മെത്രാന്‍ സമിതി അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചി ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കല്‍ ഇരുപത്തിയേഴുകാരിയായ യുവതിയെ ദത്തെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ മെത്രാന്‍ സമിതി അന്വേഷണം ആരംഭിച്ചു.
വിജയപുരം ബിഷപ്പ് ഡോക്ടര്‍ സെബാസ്‌റ്റിയന്‍ തെക്കേതച്ചേരില്‍ കഴിഞ്ഞ ദിവസം കൊച്ചി ബിഷപ്പ് ഹൗസിലെത്തി രൂപത വികാരി ജനറല്‍, പ്രോക്യൂറേറ്റര്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി വിവരങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത ദിവസങ്ങളില്‍ മറ്റു പുരോഹിതന്മാരെ കാണുന്നതിന് അദ്ദേഹം വീണ്ടും കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജോണ്‍ തട്ടുങ്കലില്‍ നിന്നും ഇതേവരെ വിവരങ്ങളൊന്നും ശേഖരിച്ചിട്ടില്ല. ഇതിനായുള്ള ദിവസവും തീരുമാനിച്ചിട്ടില്ല. തട്ടുങ്കലിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കുന്നതിന് കോട്ടപ്പുറം ബിഷപ്പ് ഡോക്ടര്‍ ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോക്ടര്‍ വിന്‍സെന്റ് സാമുവല്‍, വിജയപുരം മെത്രാന്‍ ഡോക്ടര്‍ സെബാസ്‌റ്റിയന്‍ തെക്കേതച്ചേരില്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ കൊച്ചി രൂപതയിലെ വൈദികര്‍ ബുധനാഴ്‌ച യോഗം ചേര്‍ന്നു. രൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റര്‍ കൂടിയായ വാരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ യോഗത്തില്‍ പങ്കെടുത്തു.
ബിഷപ്പ് തട്ടുങ്കലിന്റെ കാലത്തുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ബിഷപ്പ് തട്ടുങ്കല്‍ ഭരണത്തിലിരുന്ന എട്ടുവര്‍ഷത്തെ സാമ്പത്തിക കാര്യങ്ങള്‍ ഓഡിറ്റിങിന് വിധേയമാക്കുമെന്ന് അച്ചാരുപറമ്പില്‍ പുരോഹിതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications