ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ആക്സെല്‍
ബാംഗ്ലൂര്‍ : വിവിധ മേഖലകളില്‍ ഇന്ത്യയില്‍ 60 കോടി ഡോളര്‍ സംരംഭക നിക്ഷേപത്തിന് ആക്സെല്‍ ഒരുങ്ങുന്നു. സാങ്കേതിക മേഖല, ഇന്റര്‍നെറ്റ്, മൊബൈല്‍, മാധ്യമം, ജീവശാസ്ത്രം, നിത്യോപയോഗ സാധനങ്ങളും സേവനങ്ങളും എന്നീ മേഖലകളിലാണ് കമ്പനി പുതിയ സംരംഭങ്ങള്‍ക്കു വേണ്ടി നിക്ഷേപത്തിന് ഒരുങ്ങുന്നത്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുളള പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ സംരംഭത്തിനു പിന്നിലുണ്ട്. ലോകനിലവാരത്തിലുളള ഒട്ടേറെ ഇന്റര്‍നെറ്റ്, സാങ്കേതിക സംരംഭങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിക്ഷേപകരാണ് ആക്സെല്‍. മുന്നൂറിലധികം കമ്പനികള്‍ അവര്‍ സ്ഥാപിച്ചിട്ടുണ്ട്. കോംസ്കോര്‍, ഫെയ്സ് ബുക്ക്, ജെബോസ്, കായക്, മാക്രോമീഡിയ, മെട്രോ പീസിസ്, പോളികോം, റിയല്‍ നെറ്റ്വര്‍ക്ക്സ്, റെമഡി എന്നിങ്ങനെ നീളുന്നു, ആ കമ്പനികളുടെ പട്ടിക.
പ്രമുഖ സംരംഭക നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞതില്‍ ആക്സെല്‍ ഇന്ത്യയ്ക്ക് സന്തോഷമുണ്ടെന്ന് കമ്പനി വക്താവ് പീറ്റര്‍ വാഗ്നെര്‍ പറയുന്നു. ഇന്ത്യയിലെ മിടുക്കരും ഉത്സാഹികളുമായ സംരംഭകര്‍ക്കു് വേണ്ടിയാണ് ആക്സെല്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പുതിയ ബിസിനസ് ആശയവുമായി എത്തുന്ന സംരംഭകര്‍ക്ക് പണം കണ്ടെത്തുകയെന്നത് ഇന്നും ഇന്ത്യയില്‍ വിഷമമേറിയ പ്രക്രീയയാണ്. ഇവരുടെ സംരംഭത്തില്‍ ഓഹരി നിക്ഷേപം നടത്തുന്ന ബീജ (സീഡ് ഫണ്ട്), ആദ്യകാല (ഏര്‍ളി സ്റ്റേജ്) ഫണ്ടിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ കാര്യമായി നടക്കുന്നില്ല. 'അക്സല്‍ ഇന്ത്യ' ഈ രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിയ്ക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനമായിരിയ്ക്കും. "കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇന്ത്യയില്‍ പുതു സംരംഭകരുടെ നിര വളര്‍ന്നിട്ടുണ്ട്. ഇതില്‍ പലരും ആദ്യസംരംഭകരാണ്. പണം നല്‍കുക മാത്രമല്ല ഒപ്പം മികച്ച ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ പരിചയവും സഹായവും ഇവരെ സ്ഥാപനത്തിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നുണ്ട്." അക്സല്‍ ഇന്ത്യയുടെ പാര്‍ട്ട്നര്‍ സുബ്രത മിത്ര പറഞ്ഞു.












Click it and Unblock the Notifications