പണപ്പെരുപ്പത്തില്‍ വന്‍ കുറവ്
ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വന്‍ കുറവ്. കഴിഞ്ഞ 21 ആഴ്‌ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 8.98 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം താഴ്ന്നത്.
നവംബര്‍ ഒന്നിന് അവസാനിച്ച ആഴ്‌ചയില്‍ ഇത് 10.72 ശതമാനമായിരുന്നു. ഒറ്റയടിയ്‌ക്ക് 1.74 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലെത്തുന്നത്.
ക്രൂഡ് ഓയില്‍, രാസവസ്‌തുക്കള്‍ ക്രയവിക്രയങ്ങളിലുണ്ടായ കുറവ് എന്നിവയാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നത്.
പണപ്പെരുപ്പ നിരക്കിലെ കുറവ് ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്ന യുപിഎ സഖ്യത്തിന് ആശ്വാസമേകിയിരിക്കുകയാണ്.
പുതിയ സാമ്പത്തിക വിശേഷം തിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിയ്‌ക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന രാഷ്ട്രീയ വിദഗ്‌ധര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications