ജിമെയിലില്‍ ഇനി വീഡിയോ ചാറ്റും
സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ വീഡിയോ ചാറ്റ് സംവിധാനവുമായി എതിരാളികളെ മറികടന്ന് ഗൂഗിള്‍ ഒരു പടി മുന്നോട്ട്.
ഇമെയില്‍ കോണ്ടാക്‌റ്റ് ലിസ്‌റ്റില്‍ നിന്നും ചാറ്റിലേക്കുള്ള പുതുവഴി ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ ഇത് വഴി തന്നെയാണ് ഗൂഗിള്‍ വീഡിയോ ചാറ്റ് സംവിധാനവും ലഭ്യമാക്കുന്നത്.
നിലവിലുള്ള ജിമെയില്‍ ഇന്റര്‍ഫേസില്‍ തന്നെയാണ് ഗൂഗിള്‍ വീഡിയോ ചാറ്റും ലഭ്യമാകുക. വീഡിയോ ചാറ്റ് ഉപയോഗിക്കാന്‍ വെബ് ക്യാമിന് പുറമെ രണ്ട് എംബി വരുന്ന ഒരു അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും.
പുതിയ സംവിധാനം കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമുള്ള ആശയവിനിമയത്തിന് സഹായകരമാകുമെന്ന് ഗൂഗിള്‍ വക്താവ് ജാസന്‍ ഫ്രെയ്‌ഡ് ഫെല്‍ഡ് പറഞ്ഞു.
ചാറ്റ് ബോക്‌സിന് മുകളിലായി ഒരു ചെറിയ സ്‌ക്രീനിലായിരിക്കും വീഡിയോ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുക. വേണമെങ്കില്‍ ഇതിനെ ഫുള്‍ സ്‌ക്രീനാക്കി മാറ്റാനും കഴിയും.
വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒരു പോലെ ഈ സംവിധാനം പ്രവര്‍ത്തിയ്‌ക്കുമെന്നതാണ് ഒരു പ്രധാന ഗുണം.
ഗൂഗിളിന്റെ വീഡിയോ ചാറ്റ് സമാന ഓഫീസ് അപ്ലിക്കേഷനുകളായ സ്‌കൈപ്പ്, ഐബിഎമ്മിന്റെ ലോട്ടസ് നോട്ട്‌സ് തുടങ്ങിയവയ്‌ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഒപ്പം ഇപ്പോള്‍ തന്നെ ഗൂഗിളിന് പിന്നിലായി പോയ യാഹൂവിനും മൈക്രോസോഫ്‌ടിനും ഇത് കൂടുതല്‍ തലവേദനയാകുമെന്നും ഉറപ്പായിക്കഴിഞ്ഞു.












Click it and Unblock the Notifications