ഇന്ത്യക്കാരില്‍ അതിസമ്പന്നന്‍ മുകേഷ്

ഉരുക്കു വ്യവസായി ലക്ഷ്‌മി മിത്തലിനായിരുന്നു മുമ്പ് ഈ സ്ഥാനം. അടുത്തിടെ ഓഹരിവിപണിയിലുണ്ടായ തിരിച്ചടിയാണ് മിത്തലിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്.
20.8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ ആസ്‌തി. ഫോബ്‌സ് തയ്യാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 27 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍ മുകേഷിന്റെ സഹോദരന്‍ അനിലും ഇടം നേടിയിട്ടുണ്ട്. ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ ഗണത്തില്‍ ഇപ്പോള്‍ മിത്തല്‍ രണ്ടാം സ്ഥാനത്തും അനില്‍ അംബാനി മൂന്നാം സ്ഥാനത്തുമാണ്. ടെലികോം വ്യവസായി സുനില്‍ മിത്തലും റിയല്‍ എസ്‌റ്റേറ്റ് വ്യവസായി കെ.പി സിങും നാലാം സ്ഥാനം പങ്കിടുന്നു.












Click it and Unblock the Notifications