ചന്ദ്രയാന്‍ അന്തിമ ഭ്രമണപഥത്തില്‍
ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകമായ ചന്ദ്രയാന്‍-1 ചന്ദ്രന്റെ അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ബുധനാഴ്‌ച ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍ ചന്ദ്രയാനെ എത്തിച്ചത്.
അടുത്ത രണ്ടുവര്‍ഷം ഈ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-1 ചന്ദ്രനെ വലംവെയ്‌ക്കും. ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ചന്ദ്രയാന്‍ നവംബര്‍ 10ന് ശനിയാഴ്‌ചയാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നു ഭ്രമണപഥങ്ങളില്‍ നിന്നും താഴ്‌ത്തിയാണ് ശാസ്‌ത്രജ്ഞര്‍ അന്തിമ ഭ്രമണപഥത്തില്‍ എത്തിച്ചത്. ചന്ദ്രയാന്‍ ദൗത്യത്തിലെ നിര്‍ണായകവും സങ്കീര്‍ണവുമായ ഘട്ടങ്ങള്‍ ഇതോടെ പൂര്‍ത്തിയായിക്കഴിഞ്ഞു.
വെള്ളിയാഴ്‌ച വൈകീട്ടോടെ ഇന്ത്യയുടെ ത്രീവര്‍ണപതാക മുദ്രണം ചെയ്‌ത മൂണ്‍ ഇംപാക്ട് ചന്ദ്രയാനില്‍ നിന്നും ചന്ദ്രനിലേയ്‌ക്ക് ഇറക്കാന്‍ കഴിയുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ അറിയിച്ചു.
ചന്ദ്രയാനിലെ പരീക്ഷണോപകരണങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഓരോന്നായി പ്രവര്‍ത്തിപ്പിച്ച് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂരിലെ ഇസ്‌ട്രാക്കില്‍ നിന്നാണ് ചന്ദ്രയാന്റെ നിയന്ത്രിയ്‌ക്കുന്നത്.












Click it and Unblock the Notifications