മൂന്നാറില്‍ ഹര്‍ത്താല്‍ പൂര്‍ണം
മൂന്നാര്‍:ബുധനാഴ്ച ദേവികുളം സബ്‌കലക്ടറെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം.
വാഹനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും നല്‌കിയ ഉറപ്പുകള്‍ ലംഘിച്ച് ചെറുകിട ഭൂവുടമകള്‍ക്ക് ദൗത്യസംഘം ഒഴിപ്പിയ്‌ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26 മുതല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സമരം നടത്തിവരികയായിരുന്നു. സമരം തുടങ്ങി 17 ദിവസം പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ബുധനാഴ്‌ച സമരക്കാര്‍ ദേവികുളം സബ്‌കല്‌കടറെ തടഞ്ഞുവെച്ചത്.
സമരക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ശ്രമിച്ച പോലീസിന് നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ചാണ് സംരക്ഷണ സമിതി 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിയ്‌ക്കുന്നത്.
ഇതിനിടെ സമരക്കാരില്‍ നിന്ന് സംരക്ഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ദേവികുളം ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.












Click it and Unblock the Notifications