ബിജെപിയിലും സീറ്റ് വില്‌പന
ദില്ലി: കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും സീറ്റ് വില്‌പന വിവാദം കൊഴുക്കുന്നു.
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് വന്‍തുക കോഴ വാങ്ങിയാണെന്ന് ആരോപിച്ച് ഭരത്‌പൂര്‍ എംപി വിശ്വേന്ദര്‍ പാര്‍ട്ടി അംഗത്വവും എംപി സ്ഥാനവും രാജിവെച്ചു.
വന്‍ തുകയ്‌ക്കാണ് പാര്‍ട്ടി സീറ്റുകള്‍ വിറ്റു പോയതെന്ന് വിശ്വേന്ദര്‍ സിങ് ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ടിക്കറ്റ് വില്‌പനയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് അറിയാമായിരുന്നു. എന്നാല്‍ അവര്‍ നിശബ്ദത പാലിയ്‌ക്കുകയായിരുന്നു. ബിജെപി അഴിമതിയുടെ വിളനിലമായി മാറിയിരിക്കുകായണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ദിഗംബര്‍ മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിയ്‌ക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന സിങ്ങിന്റെ ആരോപണം ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications