ജി20: മന്‍മോഹനും ചിദംബരവും അമേരിക്കയിലേക്ക്
ദില്ലി: ജി20 രാജ്യങ്ങളുമായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി. ചിദംബരവും വ്യാഴാഴ്‌ച അമേരിക്കയിലേക്ക് തിരിയ്‌ക്കും.
വാഷിംഗ്‌ടണില്‍ ശനിയാഴ്‌ചയാണ് ഉച്ചകോടി ആരംഭിയ്‌ക്കുക. രൂക്ഷമായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ച് തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
രാജ്യാന്തരതലത്തിലുള്ള സഹകരണം, വര്‍ദ്ധിയ്‌ക്കുന്ന തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, കുറയുന്ന വളര്‍ച്ചാ നിരക്കുകള്‍ തുടങ്ങിയവയും ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും.
വെള്ളിയാഴ്‌ച ലോകരാഷ്ട്ര തലവന്മാരൊത്തുള്ള വിരുന്നില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുയമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എ
ന്നാല്‍ ഉച്ചകോയില്‍ പങ്കെടുക്കേണ്ടിതില്ലെന്നാണ് ഒബാമ തീരുമാനിച്ചിരിയ്‌ക്കുന്നത്. നിലവിലെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് തന്നെ ഉച്ചകോടിയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കട്ടെയെന്നാണ് ഒബാമയുടെ നിലപാട്.












Click it and Unblock the Notifications