കണ്ണൂരില്‍ റെയ്‌ഡ് : 125 ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: പാനൂരിനടുത്ത് പൊയിലൂരില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ 125ലധികം നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.
പൊയിലൂരിലെ ഒരു കുന്നിന്‍ മുകളില്‍ മൂന്ന് ചാക്കുകളിലായി കുഴിച്ചിട്ട നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ആര്‍എസ്‌എസിന് വന്‍ സ്വാധീനമുള്ള പ്രദേശമാണിത്.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ തലശ്ശേരി ഡിവൈഎസ്‌പി കെ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചെറുവാഞ്ചേരിയില്‍ ബോംബ് പൊട്ടി രണ്ട് ആര്‍എസ്‌എസുകാര്‍ മരിച്ചതിന് ശേഷം കണ്ണൂരില്‍ പോലീസ് റെയ്‌ഡ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ചെറുവാഞ്ചേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്ത ബോംബുകള്‍ പോലീസ് നീര്‍വീര്യമാക്കി.












Click it and Unblock the Notifications