Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ സഹായം വേണമെന്ന്‌ ഐടി കമ്പനികള്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കാനുള്ള നടപടികള്‍ക്ക്‌ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന്‌ ഐടി കമ്പനികള്‍ ആവശ്യപ്പെട്ടു.

ടെക്‌നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്‌ മേധാവികള്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിന്‌ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കെട്ടിട വാടക, വൈദ്യുതി നിരക്ക്‌, എന്നിവയില്‍ കുറവുവരുത്താനുള്ള സഹായമാണ്‌ കമ്പനി മേധാവികള്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടത്‌. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന്‌ ബാംഗ്ലൂരില്‍ കെട്ടിടങ്ങളുടെ വാടക കുറച്ചകാര്യം കമ്പനികള്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അനുഭാവപൂര്‍ണമായ നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ചര്‍ച്ചയ്‌ക്കുശേഷം കമ്പനി മേധാവികള്‍ അറിയിച്ചു.

തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴിലാളികളുമായി തുറന്ന ചര്‍ച്ചകള്‍ നടത്തുന്നതിന്‌ അവസരം ഒരുങ്ങിയതായും കമ്പനി മേധാവികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+