വിഎസ് അനുകൂലികള്‍ എം. മുകുന്ദന്റെ കോലം കത്തിച്ചു
അമ്പലപ്പുഴ: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ജന്മനാടായ പറവൂരില്‍ ഒരു സംഘമാളുകള്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്റെ കോലം കത്തിച്ചു.
ബുധനാഴ്‌ച രാത്രി ഏഴുമണിയ്‌ക്കു ശേഷം പറവൂര്‍ ജംങ്‌ഷനില്‍ ദേശീയപാതയിലാണ് സംഭവം നടന്നത്. വിഎസ് അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പതിനഞ്ചോളം യുവാക്കള്‍ മുകുന്ദനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനമായെത്തിയാണ് കോലം കത്തിച്ചത്.
കോലം കത്തിക്കലുമായി ബന്ധമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. വിഎസ് പക്ഷക്കാരാണ് സംഭവത്തിന് പിന്നിലെന്ന് എതിര്‍പക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
വിഎസ് പഴഞ്ചനാണെന്നും കാലഹരണപ്പെട്ട പുണ്യാളനാണെന്നുമുള്ള മുകുന്ദന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. സംഭവം പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിന് ഇഷ്ടപ്പെട്ടിട്ടില്ലെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications