Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ രണ്ട്‌ 2012ല്‍ വിക്ഷേപിയ്‌ക്കും

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ രണ്ട്‌ 2012ല്‍ വിക്ഷേപിയ്‌ക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ ഡയറക്ടര്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു.

പദ്ധതിയുടെ രൂപരേഖ തയാറായിക്കഴിഞ്ഞു. ചന്ദ്രനിലേക്ക്‌ ചെറു റോബോട്ടിനെ ഇറക്കുകയാണ്‌ ചന്ദ്രയാന്‍ പദ്ധതിയുടെ ലക്ഷ്യം.

ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്ന റോബോട്ട്‌ ലഭിയ്‌ക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക്‌ അയക്കും. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള പദ്ധതിയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‌കിയില്ലെന്ന വാര്‍ത്തകള്‍ മാധവന്‍ നായര്‍ തള്ളിക്കളഞ്ഞു.

ചൈനയും ജപ്പാനും അമേരിക്കയുമെല്ലാം വമ്പന്‍ പദ്ധതികളുമായി മുന്നോട്ട്‌ പോകുകയാണ്‌. ഇന്ത്യയ്‌ക്കും ഈ രംഗത്ത്‌ ചുവടുറപ്പിയ്‌ക്കേണ്ടതുണ്ട്‌.

ചന്ദ്രയാന്‍ ഒന്ന്‌ പദ്ധതിയിലെ മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ചന്ദ്രോപരിതലത്തിലിറക്കുമെന്ന്‌ മാധവന്‍ നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+