അസ്‌ന കേസ്: പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 14 പ്രതികളില്‍ ആറാം പ്രതി പ്രദീപന്‍ നവംബര്‍ 11ന് ചെറുവാഞ്ചേരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
എട്ടുവര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ബോംബേറിലാണ് അസ്‌നയ്‌ക്ക് കാല്‍ നഷ്ടപ്പെട്ടത്. 2000 സെപ്‌റ്റംബര്‍ 27ന് രാവിലെ 7.45നായിരുന്നു സംഭവം നടന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാട്യം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്തായ ന്യൂ എല്‍പി സ്‌കൂളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ് അക്രമത്തിന് കാരണമായത്.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അസ്‌നയുടെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞത്. ബോംബേറില്‍ അസ്‌നയുടെ സഹോദരന്‍ ആനന്ദിനും അമ്മ ശാന്തയ്‌ക്കും പരുക്കേറ്റിരുന്നു.
സ്‌ഫോടനത്തില്‍ ചിതറിയ അസ്‌നയുടെ വലതുകാല്‍ മുറിച്ചുനീക്കേണ്ടിവന്നിരുന്നു. സംഭവം നടക്കുമ്പോള്‍ അസ്‌നയ്‌ക്ക് ആറും ആനന്ദിന് രണ്ടര വയസുമായിരുന്നു പ്രായം. ഇപ്പോള്‍ കൃത്രിമക്കാലുമായാണ് അസ്‌ന ജീവിക്കുന്നത്.












Click it and Unblock the Notifications