മുകുന്ദന്റെ കോലം കത്തിച്ച സംഭവം സിപിഎം അന്വേഷിക്കുന്നു
ആലപ്പുഴ: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ജന്മനാടായ പറവൂരില്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം. മുകുന്ദന്റെ കോലം കത്തിച്ച സംഭവത്തെക്കുറിച്ച് സിപിഎം അന്വേഷണം നടത്തുന്നു.
വിഎസ് പഴഞ്ചനും കാലഹരണപ്പെട്ട പുണ്യാളനാണെന്നുമുള്ള മുകുന്ദന്റെ പരാമര്‍ശങ്ങളാണ് കോലം കത്തിക്കലില്‍ കലാശിച്ചത്. വിഎസ് അനുകൂലികളാണ് മുകുന്ദന്റെ കോലം കത്തിച്ചതെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
മുകുന്ദന്റെ പരാമര്‍ശങ്ങളുടെ മറവില്‍ മാധ്യമങ്ങള്‍ സിപിഎമ്മിലെ വിഭാഗീയത ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തിലാണ് കോലം കത്തിക്കലിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
പാര്‍ട്ടിയുമായി ബന്ധമുള്ളവരാണോ കോലം കത്തിച്ചത് എന്ന കാര്യത്തിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. കോലംകത്തിക്കല്‍ റിപ്പോര്‍ട്ട് ചെയ്‌ത ചില ചാനലുകളുടെ ക്ലിപ്പിങ് പരിശോധിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവത്തിന് പിന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടെങ്കില്‍ നടപടിയുണ്ടായേയ്‌ക്കും.
ബുധനാഴ്‌ച രാത്രി മുന്നറിയിപ്പില്ലാതെ ഒത്തുകൂടിയ ഒരു സംഘമാളുകളാണ് മുകുന്ദനെതിരെ മുദ്രാവാക്യം വിളിക്കുകയും കോലം കത്തിയ്‌ക്കുകയും ചെയ്‌തത്.












Click it and Unblock the Notifications