എന്നെയും വിഎസിനെയും തെറ്റിക്കാന്‍ കഴിയില്ല: പിണറായി
കണ്ണൂര്‍: തന്നെയും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും താരതമ്യം ചെയ്യാന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ എം മുകുന്ദന്‍ മുതിരേണ്ടിയിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എന്നാല്‍ മുകുന്ദന്റ പ്രസ്‌താവനയ്‌ക്കെതിരെ പാര്‍ട്ടി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിന് പിണറായി കൃത്യമായി മറുപടി നല്‍കിയില്ല. എന്നെയും വിഎസിനെയും താരതമ്യം ചെയ്യാന്‍ മുകുന്ദന്‍ ആളല്ല. അതിന്റെ ആവശ്യം മുകുന്ദനില്ല.
ഇക്കാര്യത്തില്‍ വിഎസ് അദ്ദേഹത്തിന്റെ നിലപാട് അംഗീകരിച്ചുകഴിഞ്ഞു. സാംസ്‌കാരികമന്ത്രിയെന്ന നിലയില്‍ ബേബിയും നിലപാട് വ്യക്തമാക്കി. ഇതൊരു വലിയ വിഷയമാക്കേണ്ട കാര്യമില്ല- പിണറായി പറഞ്ഞു.
മാധ്യമങ്ങള്‍ ഈ പ്രശ്‌നം വല്ലാതെ പൊലിപ്പിച്ച് കാണിയ്‌ക്കുകയാണെന്നും ഇതുകൊണ്ടൊന്നും തന്നെയും വിഎസിനെയും തെറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഇതാദ്യമായാണ് പിണറായി പ്രതികരിക്കുന്നത്.
ഒഞ്ചിയത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തിരിച്ചുവരുന്നതിനോട് യോജിപ്പില്ല. തെറ്റിദ്ധാരണകള്‍കൊണ്ട് മാറിനില്‍ക്കുന്ന സാധാരണക്കാര്‍ക്ക് തിരുത്താനും തിരിച്ചുവരാനും അവസരം നല്‍കും.












Click it and Unblock the Notifications