ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോഴിക്കോട്: ഒന്നാം ക്ലാസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്‌തു. കോഴിക്കോട് ചേവായൂര്‍ മമ്മിളിത്താലം ബാബു(40)നെയാണ് ചേവായൂര്‍ എസ്‌ഐ ടി. സജീവന്‍ അറസ്‌റ്റുചെയ്‌തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി സ്ഥിരമായി ബാബുവിന്റെ ഓട്ടോയിലാണ് സ്‌കൂളില്‍ പോകുന്നത്.
കഴിഞ്ഞ ദിവസം മറ്റെല്ലാ കുട്ടികളെയും സ്‌കൂളിലിറക്കി ഒരു കുട്ടിയെ മാത്രം ഇറക്കാതെ പോകുന്നത് കണ്ട് അധ്യാപകര്‍ക്ക് സംശയംതോന്നിയതോടെയാണ് സംഭവം പുറത്തായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബാബു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാര്യം വീട്ടില്‍ പറഞ്ഞാല്‍ അച്ഛനെ കൊന്നുകളയുമെന്ന് താന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications