Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌മാര്‍ട്ട്‌ സിറ്റി: ടീ കോം സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നിര്‍മാണം തുടങ്ങാന്‍ വൈകുന്നതിനിടെ ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുടെ ഉന്നതതല സംഘം അടുത്തയാഴ്‌ച കൊച്ചിയിലെത്തുന്നു.

എറണാകുളം ജില്ലാ കലക്ടര്‍ അടക്കം ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തുമെന്ന്‌ സൂചനകളുണ്ട്‌.

പദ്ധതിയുടെ നിര്‍മാണം ആരംഭിയ്‌ക്കാന്‍ വൈകുന്നതിനിടെ ഉടലെടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധി ടീകോമിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സെസ്‌ പദവിയടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാകാതെ പദ്ധതിയുമായി മുന്നോട്ട്‌ പോകാന്‍ കഴിയില്ലെന്ന ടീകോം അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കരാര്‍ ഒപ്പിട്ട്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങാനാകാത്തത്‌ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ലെന്നാണ്‌ ടീകോമിന്റെ പ്രധാന പരാതി.

പദ്ധതിയ്‌ക്ക്‌ അനുവദിച്ച 236 ഏക്കറില്‍ 136 ഏക്കറിന്‌ മാത്രമാണ്‌ സെസ്‌ പദവി ലഭിച്ചിരിയ്‌‌ക്കുന്നത്‌. ബാക്കിയുള്ള നൂറ്‌ ഏക്കര്‍ ഭൂമിയ്‌ക്ക്‌ സെസ്‌ പദവി നല്‌കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പദ്ധതി പ്രദേശം സ്‌മാര്‍ട്ട്‌ സിറ്റി കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്തത്‌, കെഎസ്‌ഇബിയുടെ വസ്‌തുകവകകള്‍ നീക്കം ചെയ്യാത്തത്‌ തുടങ്ങിയ കാര്യങ്ങളിലെല്ലാം അടുത്തയാഴ്‌ചയെത്തുന്ന ടീകോം സംഘം ചര്‍ച്ച നടത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+