മന്ത്രി ചിദംബരം ബ്ലേഡാണെന്ന് സുധാകരന്‍
കൊച്ചി: കേന്ദ്രധനമന്ത്രി പി. ചിദംബരം ബ്ലേഡാണെന്നും കൊണ്ടാല്‍ മുറിയുമെന്നും സഹകരണമന്ത്രി ജി. സുധാകരന്‍. എറണാകുളം ടൗണ്‍ഹാളില്‍ വ്യാഴാഴ്‌ച നടന്ന സഹകരണ സംഘം ഭാരവാഹികളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സുധാകരന്‍ ചിദംബരത്തിനെതിരെ തിരിഞ്ഞത്.
അയാള്‍ ഒരു ബ്ലേഡാണ്, കൊണ്ടാല്‍ മുറിയും, ബുഷിന്റെ അനിയനാണെന്ന പോലെയുള്ള ധാര്‍ഷ്ട്യവും ധിക്കാരവും കൊണ്ട് ജനങ്ങളെ ശിക്ഷിക്കുന്ന മനുഷ്യനാണ് ഇയാള്‍- ഇതായിരുന്നു ചിദംബരത്തിന് സുധാകരന്‍ നല്‍കിയ വിശേഷണം.
വൈദ്യനാഥന്‍ കമ്മീഷന്റെ 900 കോടി പാക്കേജ് സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് സുധാകരന്‍ ചിദംബരത്തിനെതിരെ തിരിഞ്ഞത്.
മൂന്നു പ്രാവശ്യം ഞാന്‍ ചിദംബരത്തിന് എഴുതി. ഒരു മറുപടിയും ഉണ്ടായില്ല. അവസാനം മുഖ്യമന്ത്രിയെക്കൊണ്ട് കത്തെഴുതിച്ചു. എന്നിട്ടും മറുപടിയുണ്ടായില്ല. ഒരു കത്ത് വിട്ടാല്‍ പ്രധാനമന്ത്രിയും ലാലുപ്രസാദുമൊക്കെ മറുപടിയയയ്‌ക്കും.
എ.കെ ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ് എന്നിവര്‍ക്ക് കത്തയച്ചാല്‍ രണ്ടുതവണ മറുപടി തരും. ഒരു പ്രാവശ്യം നേരില്‍ വിളിക്കുകയും ചെയ്യും- സുധാകരന്‍ പറഞ്ഞു. കഴിവുകെട്ട മന്ത്രിയാണ് ചിദംബരമെന്നും ഇനി അദ്ദേഹത്തിന് കത്തെഴുതുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications