ചൈന ഇന്റര്‍നെറ്റ് അടിമകളെ ചികിത്സിക്കാനൊരുങ്ങുന്നു

രാജ്യത്തെ യുവജനതയില്‍ 42 ശതമാനം പേരും ഇന്റര്‍നെറ്റിന് അടിമകളാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മാനസിക ചികിത്സകള്‍ നല്‍കാനായി ആശുപത്രികളില്‍ പ്രത്യേക വിഭാഗം തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇതോടെ ഇന്‍ര്‍നെറ്റ് അഡിക്ഷനെ ഒരു രോഗമായി കണക്കാക്കുന്ന ആദ്യത്തെ രാജ്യമായി ചൈന മാറി. ഇവിടത്തെ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയംചെലവഴിക്കുന്നത് ചാറ്റ് റൂമുകളിലാണെന്നും ഇവര്‍ ബ്ലോഗ്, ഓണ്‍ലൈന്‍ ഗയിംസ് എന്നിവയുടെ ഉപയോഗത്തില്‍ മുന്‍നിരയിലാണെന്നും അടുത്തിടെ നടന്ന പല സര്‍വ്വേകളിലും പഠനങ്ങളിലുമായി കണ്ടെത്തിയിരുന്നു.
കൗമാരക്കാരില്‍ 40 ലക്ഷത്തിലേറെപ്പേര്‍ പ്രതിദിനം 6 മണിക്കൂറില്‍ കൂടുതല്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നവരാണത്രേ. പലതരം ഇന്റര്‍നെറ്റ് ഗെയിമുകളാണ് ഇവരില്‍ കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്.
ഇന്റര്‍നെറ്റിന് അടിമകളായവരില്‍ എണ്‍പത് ശതമാനം പേരെയും മൂന്നോ നാലോ മാസം നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെ സാധാരണ നിലയിലേയ്‌ക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ചൈനയില്‍ യുവജനങ്ങളില്‍ 42 ശതമാനവും ഇന്റര്‍നെറ്റിന് അടിമകളായി കഴിയുമ്പോള്‍ യുഎസില്‍ ഇതിന്റെ നിരക്ക് 18 ശതമാനം മാത്രമാണ്.
ചൈനയില്‍ നിലനില്‍ക്കുന്ന ഒറ്റക്കുട്ടി നിയമമാണ് കൗമാരക്കാരിലെ ഈ മാനസിക വൈകല്യത്തിലേക്ക് തള്ളിവിടുന്നതെന്നാണ് മാനസികാരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
വീട്ടിലെ ഒറ്റക്കുട്ടിയാകുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം തന്നെ ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥയും ഇവര്‍ക്ക് സഹിക്കേണ്ടിവരുന്നു. ഇത്തരം സാഹചര്യത്തിലാണ് കുട്ടികള്‍ പലരും ഇന്റര്‍നെറ്റിലെ കളികളെ ആശ്രയിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications