Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥാലയത്തില്‍ പീഡനം; ആസ്‌ത്രേലിയക്കാരന്‍ അറസ്റ്റില്‍

പുരി: ഒറീസയിലെ ഒരു അനാഥാലയത്തിലെ കുട്ടികലെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന്‌ ഒരു ആസ്‌ത്രേലിയക്കാരനെ അറസ്റ്റുചെയ്‌തു. പുരി നഗരപ്രാന്തത്തിലുള്ള അനാഥാലയത്തില്‍ സന്നദ്ധ സേവനം നടത്തിവന്ന പോള്‍ അലന്‍(46) ആണ്‌ അറസ്‌റ്റിലായത്‌.

ആന്ധ്രപ്രദേശില്‍ നിന്നാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. അനാഥമന്ദിരത്തിന്റെ ചുതമല വഹിക്കുന്ന മേരി എലിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ ഇയാളെ അറസ്റ്റുചെയ്‌തത്‌.പുരിയിലെ പ്രാദേശിക കോടതി ഇയാളെ 14 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു.

അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവരാണ്‌ അനാഥമന്ദിരത്തില്‍ താമസിക്കുന്നത്‌. പരാതിക്കാരായ കുട്ടികലെയും പോള്‍ അലനെയും വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയിട്ടുണ്ട്‌. പരിശോധനയില്‍ കുട്ടികള്‍ ലൈംഗി പീഡനത്തിനിരകളായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. 45 പെണ്‍കുട്ടികളുള്‍പ്പെടെ മൊത്തം 85 കുട്ടികളാണ്‌ ഈ അനാഥാലയത്തില്‍ കഴിയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+