Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐബിഎം ജീവനക്കാരിയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

ബാംഗ്ലൂര്‍: നാലു മാസം മുമ്പ്‌ വിവാഹിതനായ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍ കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി. ബാംഗ്ലൂരിലാണ്‌ സംഭവം നടന്നത്‌.

ചെന്നൈ സ്വദേശിയായ മനോജാണ്‌ പ്രണയബന്ധം തുടരുന്നതിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്‌. കൊല്ലപ്പെട്ട യുവതി ഐബിഎമ്മില്‍ സോഫ്‌റ്റ്‌ വേര്‍ എന്‍ജിനീയര്‍ ആണ്‌.

കാമുകിയെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ്‌ മനോജ്‌ അച്ഛനമ്മമാര്‍ കണ്ടെത്തിയ ലക്ഷ്‌മിയെന്ന യുവതിയെ വിവാഹം ചെയ്‌തത്‌. വിവാഹശേഷവും മനോജ്‌ സഹപ്രവര്‍ത്തകയായ അനുരാധയുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു. അനുരാധയാകട്ടെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കാനായി അപേക്ഷ നല്‍കിയിരിക്കുകയാണ്‌.

പ്രണയത്തിന്‌ ഭാര്യ തടസ്സമാകുമെന്ന്‌ കരുതിയ മനോജ്‌, ലക്ഷ്‌മി ലീവെടുത്ത്‌ വീട്ടിലിരിക്കുകയായിരുന്ന ദിവസം ഓഫീസില്‍ നിന്നും വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. മുഖത്ത്‌ മുളകുപൊടി വിതറിയശേഷം കമ്പിവടികൊണ്ട്‌ തലയ്‌ക്കടിച്ച്‌ ബോധം കെടുത്തി കഴുത്തുഞെരിച്ചാണ്‌ മനോജ്‌ ലക്ഷ്‌മിയെ കൊലപ്പെടുത്തിയത്‌.

എച്ച്‌എഎല്ലിലുള്ള വീട്ടില്‍ വച്ചാണ്‌ കൊലപാതകം നടന്നത്‌. കൊല നടത്തിയശേഷം മനോജ്‌ കൊല നടത്താനുപയോഗിച്ച കമ്പിവടി, ഭാര്യയുടെ ആഭരണങ്ങള്‍ മൊബൈല്‍ ഫോണ്‍ എന്നിവ ഒരു ബാഗിലാക്കി ഓഫീസിലേയ്‌ക്ക്‌ തിരിച്ചുപോകുന്നവഴി ഈജിപുരയില്‍ ഉപേക്ഷിച്ചു.

പിന്നീട്‌ വൈകീട്ട്‌ തിരിച്ചെത്തിയ മനോജ്‌ നാടകീയമായി പൊലീസിന്‌ ഫോണ്‍ ചെയ്‌ത്‌ ഭാര്യയെ ആരോ കൊലപ്പെടുത്തിയെന്ന്‌ അറിയിക്കുകയായിരുന്നു. കൊലപാതകതി വീട്ടിനുള്ളില്‍ത്തന്നെയുള്ളയാളാണെന്ന രീതിയിലുള്ള സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മനോജ്‌ തന്നെയാണ്‌ കൊലയ്‌ക്കുപിന്നിലെന്ന്‌ കണ്ടെത്തിയത്‌.

കൊലനടന്ന ദിവസം ഓഫീസില്‍ നിന്നും മനോജ്‌ മൂന്നുമണിക്കൂര്‍ ബ്രേക്ക്‌ എടുത്തിരുന്നുവെന്ന്‌ വ്യക്തമായതോടെയാണ്‌ പൊലീസ്‌ മനോജിനെ സംശയിച്ചത്‌. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഈ മൂന്നു മണിക്കൂര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ മനോജിന്‌ കഴിഞ്ഞില്ല.

അന്വേഷണത്തെത്തുടര്‍ന്ന്‌ ഇയാള്‍ ഉപേക്ഷിച്ച ബാഗും പൊലീസ്‌ കണ്ടെത്തി. കൊല നടത്തിയത്‌ മനോജ്‌ തന്നെയാണെന്ന്‌ വ്യക്തമായതോടെ പൊലീസ്‌ ഇയാളെ അറസ്റ്റുചെയ്‌ത്‌ കൊടതിയില്‌ ഹാജരാക്കി. മനോജ്‌ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+