ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വി.എസ്
പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്ക് ഇത്തവണത്തെ മണ്ഡലകാല ഉത്സവത്തിന് വേണ്ട സൗകര്യങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പമ്പയില്‍ വിളിച്ചുചേര്‍ത്ത പമ്പാ നദീതട അതോറിറ്റിയുടെയും അവലോകന സമിതിയുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തേയ്‌ക്കായി 15 ലക്ഷം ടിന്‍ അരവണ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭക്തരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 20ശതമാനം പൊലീസ് സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനം ശബരിമലയില്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല ഉന്നതാധികാര സമിതിയും ദേവസ്വം ബോര്‍ഡും ഒരേ ശബ്ദത്തില്‍ തന്നെയാണ് സംസാരിക്കുന്നതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജയകുമാറില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി വിഎസ് അറിയിച്ചു.
വിവിധ വകുപ്പ് മന്ത്രിമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഡിജിപി രമണ്‍ ശ്രീവാസ്‌തവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പ നദീതട അതോറിറ്റിയുടെ ഉത്‌ഘാടനം വിഎസ് നിര്‍വ്വഹിച്ചു.












Click it and Unblock the Notifications