ബിജെപി എംഎല്‍എ ആത്മഹത്യ ചെയ്‌തു
ദില്ലി: ബിജെപി എംഎല്‍എയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. മധ്യദില്ലിയിലെ രജീന്ദര്‍ നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പുരന്‍ചന്ദ് യോഗിയെയാണ് വീടിനുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രജീന്ദര്‍ നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യോഗി. 73 വയസ്സുള്ള യോഗി മൂന്ന് തവണ രജീന്ദര്‍ നഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.
ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. കുടുംബകലഹമാകാം ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
എന്നാല്‍ യോഗിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാവാന്‍ വഴിയില്ലെന്നും ബിജെപി നേതാവ് വിജയ് ജോളി പറഞ്ഞു.












Click it and Unblock the Notifications