Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റോള്‍ട്ട്‌ വാലര്‍ മോചിപ്പിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

Stolt Valor
ദില്ലി: 18 ഇന്ത്യക്കാരടക്കം ഇരുപത്തിരണ്ടോളം ജീവനക്കാരുമായി കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ സ്‌റ്റോള്‍ട്ട്‌‌ വാലര്‍ എന്ന ജാപ്പനീസ്‌ കപ്പലിലെ ജീവനക്കാര്‍ മോചിതരായി. മോചനദ്രവ്യം നല്‌കിയതിനെ തുടര്‍ന്നാണ്‌ കപ്പല്‍ വിട്ടുകൊടുക്കാന്‍ കൊള്ളക്കാര്‍ തയാറായത്‌.

കഴിഞ്ഞ സെപ്‌റ്റംബര്‍ 15നാണ്‌ ആദന്‍ ഉള്‍ക്കടലില്‍ നിന്നും സ്‌റ്റോള്‍ട്ട്‌ വാലര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്‌.

മലയാളിയായ ഉല്ലാസ്‌ കൃഷ്‌ണനടക്കം 18 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയും രണ്ട്‌ ഫിലിപ്പൈന്‍സുകാരുമാണ്‌ കപ്പലിലുണ്ടായിരുന്നത്‌. കപ്പലിലെ മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന്‌ എന്‍എസ്‌എഫ്‌എ ചെയര്‍മാന്‍ അറിയിച്ചു.

കൊള്ളക്കാരുടെ പിടിയില്‍ നിന്നും മോചിതരായതായി കപ്പലിന്റെ ക്യാപ്‌റ്റനായ പ്രഭാത്‌ ഗോയല്‍ അറിയിച്ചതായി ഭാര്യ സീമാ ഗോയല്‍ പറഞ്ഞു. ഇക്കാര്യം ഉല്ലാസ്‌ കൃഷ്‌ണനും വീട്ടുകാരെ വിളിച്ചറിയിച്ചിട്ടുണ്ട്‌.

കപ്പല്‍ വിട്ടുകിട്ടാന്‍ കൊള്ളക്കാര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം ജാപ്പനീസ്‌ കമ്പനി നല്‌കിയെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാലിതെത്ര തുകയാണെന്ന്‌ കാര്യം പുറത്ത്‌ വിട്ടിട്ടില്ല. ആറ്‌ മില്യണ്‍ ഡോളറാണ്‌ കപ്പല്‍ മോചിപ്പിയ്‌ക്കാനായി കൊള്ളക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+