Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സുരക്ഷക്ക്‌ 4.5 കോടി

ശബരിമല: ഇത്തവണത്തെ മണ്ഡലക്കാലത്ത്‌ ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനാണ്‌ സര്‍ക്കാര്‍ പ്രാധാന്യം നല്‌കുന്നതെന്ന് ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ കെ. ജയകുമാര്‍ പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്‌ നാലരക്കോടി രൂപയാണ് നീക്കി വെച്ചിരിയ്ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സുരക്ഷാ ഉപകരണങ്ങള്‍ എത്തിക്കൊണ്ടിരിയ്‌ക്കുകയാണ്‌. അരവണ വിതരണം കാര്യക്ഷമമായി പുരോഗമിയ്‌ക്കുന്നുണ്ട്‌. ധനലക്ഷ്‌മി ബാങ്കിന്റെ കൗണ്ടറുകള്‍ വഴിയാണ്‌ അരവണ കൂപ്പണുകള്‍ നല്‌കുന്നത്‌.

ശബരിമലയില്‍ ശനിയാഴ്‌ചത്തെ നടവരവ്‌ 2,77,000 രൂപയാണെന്നും ജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ നടവരവ്‌ 1,30,000 രൂപയായിരുന്നു. തീര്‍ത്ഥാടക ബാഹുല്യത്തിന്റെ സൂചനയാണിതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+