Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പുണ്യ തീര്‍ഥാടനത്തിന്റെ നാളുകള്‍

Sabarimala
ശബരിമല: വ്രതശുദ്ധിയുടെ പുണ്യവുമായി തീര്‍ത്ഥാടനകാലത്തിന്‌ തുടക്കം. വൃശ്ചികം പിറന്നതോടെ അയ്യപ്പന്‍മാര്‍ ശരണാര്‍ത്ഥരായി മലകയറി തുടങ്ങി.

പതിവിന്‌ വിപരീതമായി വൃശ്ചിക പുലരിയില്‍ വന്‍ഭക്തജനത്തിരക്കാണ്‌ സന്നിധാനത്ത്‌ അനുഭവപ്പെട്ടത്‌. രാവിലെ നാല്‌ മണിയ്‌ക്ക്‌ പുതിയ മേല്‍ശാന്തി തെക്കേടത്ത്‌ വിഷ്‌ണു നമ്പൂതിരി നട തുറന്നതോടെ ആയിരക്കണക്കിന്‌ ഭക്തര്‍ അയ്യപ്പ വിഗ്രഹം ദര്‍ശിച്ച്‌ സായൂജ്യമടഞ്ഞു.

മണ്ഡലകാലത്തിന്റെ ആദ്യദിനം അയ്യപ്പനെ ദര്‍ശിയ്‌ക്കാനെത്തിയവരില്‍ ഭൂരിപക്ഷം അന്യസംസ്ഥാനക്കാരായിരുന്നു.

ഇപ്രാവിശ്യം നടതുറന്ന ആദ്യ ദിനം തന്നെ നടവരവില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം 1,30,000 രൂപ നടവരവുണ്ടായിരുന്ന സ്ഥാനത്ത്‌ ഇത്തവണ 2,77,000 രൂപയായി അത്‌ ഉയര്‍ന്നു.

തീര്‍ത്ഥാടന കാലമായതോടെ വിശേഷാല്‍ പൂജകള്‍ക്കും ആരംഭമായിട്ടുണ്ട്‌. എല്ലാ ദിവസും നെയ്യഭിഷേകവും മറ്റ്‌ വിശേഷ പൂജകളും ഉണ്ടാകും.

ഡിസംബര്‍ 26ന്‌ ഉച്ചയ്‌ക്ക്‌ 12നാണ്‌ മണ്ഡല പൂജ. അന്ന്‌ വൈകിട്ട്‌ നടയടയ്‌ക്കുന്നതോടെ നാല്‌പത്‌ നാള്‍ നീളുന്ന മണ്ഡലകാലം സമാപനമാകും. മകരവിളക്ക്‌ ഉത്സവത്തിനായി ഡിസംബര്‍ 30ന്‌ വീണ്ടും നട തുറക്കും.

ഇത്തവണ തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ വന്‍സുരക്ഷാ സന്നാഹങ്ങളാണ്‌ അധികൃതര്‍ സന്നിധാനത്ത്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+