സ്‌മാര്‍ട്ട് സിറ്റി കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടെന്ന് വിഎസ്

സ്‌മാര്‍ട്ട് സിറ്റി പദ്ധതി ഒപ്പിട്ട് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌മാര്‍ട്ട് സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊരു തടസവും നിലനില്‌ക്കുന്നില്ല.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ സുഗമമായി പുരോഗമിയ്‌ക്കുന്നത് യുഡിഎഫിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും വിഎസ് പറഞ്ഞു.
വിഎസ് സര്‍ക്കാരിന് ഏറെ രാഷ്ട്രീയ മൈലേജ് നല്‌കിയ സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ കരാര്‍ ഒപ്പിട്ട് ഞായറാഴ്‌ച ഒരു വര്‍ഷം തികയുകയാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും മറ്റ് തടസ്സങ്ങളും ദുബായിലെ ടീകോം കമ്പനിയ്‌ക്ക് സ്‌മാര്‍ട്ട് സിറ്റി പദ്ധതിയില്‍ താത്‌പര്യം കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications