മാറാട് സിബിഐ അന്വേഷണം ആവശ്യപ്പെടും: കോടിയേരി
കണ്ണൂര്‍: മാറാട് കലാപം സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്‌ക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
കലാപത്തിന്റെ ഗൂഢാലോചനവശം സിബിഐ അന്വേഷിക്കണം. ഇതിന് മുമ്പ് മൂന്ന് തവണ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതെല്ലാം കേന്ദ്രം തള്ളുകയായിരുന്നു.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നും അവരുടെ താത്‌പര്യമെന്താണെന്നും വ്യക്തമല്ലെന്ന് കോടിയേരി പറഞ്ഞു.
അന്വേഷണം അട്ടിമറിച്ചതിന് കേന്ദ്ര സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications