Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഝോത സ്‌ഫോടനത്തിന്‌ പിന്നിലും പുരോഹിത്‌

നാസിക്‌: ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം സംഝോത എക്‌സ്‌പ്രസിലുണ്ടായ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച ആര്‍ഡിഎക്‌സ്‌ കൈമാറിയത്‌ ലഫ. കേണല്‍ പ്രസാദ്‌ പുരോഹിതാണെന്ന്‌ ഭീകര വിരുദ്ധ സേന (എടിഎസ്‌) കോടതിയെ അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പുരോഹിത്‌ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി എടിഎസ്‌ വെളിപ്പെടുത്തി. 2006ല്‍ ജമ്മു കശ്‌മീരില്‍ നിന്നാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ സംഘടപ്പിച്ചതെന്ന്‌ പുരോഹിത്‌ സമ്മതിച്ചിട്ടുണ്ട്‌. സംഝോതാ സ്‌ഫോടനത്തിന്‌ പിന്നില്‍ പാകിസ്‌താന്‍ തീവ്രവാദി സംഘടനയായ ലക്ഷ്‌കര്‍ ഇ തോയ്‌ബയാണെന്നാണ്‌ ഇതുവരെ അന്വേഷണ സംഘങ്ങള്‍ പറഞ്ഞിരുന്നത്‌. പുരോഹിതിനെ നവംബര്‍ 18 വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട്‌ കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

2006ല്‍ സൈന്യത്തിന്റെ പക്കല്‍ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോഗ്രാം ആര്‍ഡിഎക്‌സാണ്‌ സംഝോത, മാലേഗാവ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ ഉപയോഗിച്ചതെന്ന്‌ എടിഎസിന്റെ പ്രത്യേക അഭിഭാഷകന്‍ അജയ്‌ മിസാര്‍ കോടതിയെ അറിയിച്ചു. ആര്‍ഡിഎക്‌സ്‌ തന്റെ കൈയ്യിലുണ്ടെന്ന്‌ പുരോഹിത്‌ പറഞ്ഞതായി ഒരു സാക്ഷിയും വ്യക്തമാക്കിയിട്ടുണ്ട്‌.

മാലേഗാവ്‌ സ്‌ഫോടനത്തില്‍ ആറ്‌ പേരും സംഝോത എക്‌സ്‌പ്രസ്‌ സ്‌ഫോടനത്തില്‍ 68 പേരും കൊല്ലപ്പെട്ടിരുന്നു. നാര്‍ക്കോ പരിശോധനയ്‌ക്കിടെയാണ്‌ സ്‌ഫോടനങ്ങളില്‍ തനിയ്‌ക്കുള്ള പങ്ക്‌ പുരോഹിത്‌ സമ്മതിച്ചത്‌.

മഹാരാഷ്ട്രയിലെ മാലേഗാവ്‌ സ്‌ഫോടനത്തില്‍ പോലീസ്‌ കസ്‌റ്റഡിയിലുള്ള സന്യാസിനി പ്രഗ്യാ സിങ്‌, സ്വാമി ദയാനന്ദ്‌ പാണ്ഡേ എന്നിവര്‍ക്കും പങ്കുണ്ടെന്നും പുരോഹിത്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌‌.

ദയാനന്ദ്‌ പാണ്ഡെ മുഖേനയാണ്‌ പുരോഹിത്‌ പ്രഗ്യയുമായി പരിചയത്തിലാകുന്നത്‌. ഇതിനിടെ മകനെ പോലീസ്‌ കസ്‌റ്റഡിയില്‍ പീഡിപ്പിയ്‌ക്കുന്നതായി കാണിച്ച്‌ പുരോഹിതിന്റെ പിതാവ്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+