ആര്‍എസ്‌പി (എം) സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ചു
ദില്ലി: ബാബു ദിവാകരന്‍ നേതൃത്വം നല്‌കുന്ന ആര്‍എസ്‌പി (എം) സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ചു.
ലയനവുമായി ബന്ധപ്പെട്ട് എസ്‌പി കേരള ഘടകത്തില്‍ വന്‍ അഴിച്ചുപണി നടത്തിയിട്ടുണ്ട്. ബാബു ദിവാകരനെ സമാജ്‌വാദി കേരള ഘടകത്തിന്റെ പ്രസിഡന്റായി നിയോഗിച്ചു.
സംസ്ഥാനത്ത് യുഡിഎഫ് ചേരിയ്‌ക്കൊപ്പം നിലയുറപ്പിയ്‌ക്കാനാണ് എസ്‌പിയുടെ തീരുമാനം. മുലായം സിങ്ങുമായി നടത്തിയ അന്തിമവട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലയന പ്രഖ്യാപനം ഉണ്‌ാടയത്.
എസ്‌പി ജനറല്‍ സെക്രട്ടറി അമര്‍ സിങ്ങിന്റെ വസതയില്‍ ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ മൂലം ചര്‍ച്ച ഞായറാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം മുലായവുമായി നടത്തിയ ചര്‍ച്ചയിലാണ് ലയനം തീരുമാനിച്ചത്.












Click it and Unblock the Notifications