ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ചു
ടോക്കിയോ: ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജപ്പാന്‍ സാമ്പത്തിക മാന്ദ്യം സ്ഥിരീകരിയ്‌ക്കുന്നത്. ഇതോടെ ജര്‍മ്മനിയ്‌ക്കും ഇറ്റലിയ്‌ക്കും പിന്നാലെ മാന്ദ്യം സ്ഥിരീകരിച്ച രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ജപ്പാനും കടന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതിയേയും നിക്ഷേപത്തെയും ബാധിച്ചതാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് തിരിച്ചടിയായത്.
പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തില്‍ കലാശിയ്‌ക്കുകയായിരുന്നു. സാമ്പത്തിക നില ഇനിയും വഷളാകാനാണ് സാധ്യതയെന്ന് ജാപ്പനീസ് സാമ്പത്തികകാര്യ മന്ത്രി കയോറൂ യോസാനോ പറഞ്ഞു.












Click it and Unblock the Notifications