അദ്വാനി തീവ്രവാദിയെന്ന് ലാലു
ദില്ലി: പ്രതിപക്ഷ നേതാവും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ എല്‍കെ അദ്വാനി തീവ്രവാദിയാണെന്ന് റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ്.
ബിജെപിക്കാര്‍ തീവ്രവാദികളാണെന്നും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിയ്‌ക്കുന്ന ഇത്തരക്കാരെ ജയിലിലടയ്‌ക്കണമെന്നും ലാലു പറഞ്ഞു.
മാലേഗാവ് അടക്കം രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിയ്‌ക്കുന്ന സാഹചര്യത്തിലാണ് ലാലുവിന്റെ പ്രസ്‌താവന.
എന്നാല്‍ മന്ത്രിയുടെ പ്രസ്‌താവന കാര്യമാക്കുന്നില്ലെന്നും മറുപടി അര്‍ഹിയ്‌ക്കുന്നില്ലെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്‌റ്റിലി പറഞ്ഞു.












Click it and Unblock the Notifications