സംഝോത സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചിട്ടില്ല
മുംബൈ: സംഝോത എക്‌സ്‌പ്രസില്‍ സ്‌ഫോടനം നടത്താന്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലഫ്‌റ്റനന്റ് കേണല്‍ പുരോഹിതന്റെ അഭിഭാഷകന്‍ അവിനാശ് ബിഡെ അറിയിച്ചു.
സംഝോത എക്‌സ്‌പ്രസില്‍ സ്‌ഫോടനം നടത്തിയത് പുരോഹിത് നല്‌കിയ ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണെന്ന് കേസ് അന്വേഷിയ്‌ക്കുന്ന ഭീകര വിരുദ്ധ സേന (എടിഎസ്) കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് പുരോഹിതിന്റെ അഭിഭാഷകന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
തീവണ്ടിയിലെ സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
വന്‍ ജ്വലനശേഷിയുള്ള ഇന്ധനവും രാസവസ്‌തുക്കളും കൂട്ടിയോജിപ്പിച്ചാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിയ്‌ക്കുന്നത്. എന്നാല്‍ ആര്‍ഡിഎക്‌സ് ലഭ്യമാക്കിയതില്‍ പുരോഹിതിന്റെ പങ്ക് തെളിയിക്കാന്‍ ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എടിഎസിന്റെ നിലപാട്.












Click it and Unblock the Notifications