Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കുട്ടികളുള്‍പ്പെടെ ആറുപേരെ ചുട്ടുകൊന്നു

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ അശോക്‌പുര ഗ്രാമത്തില്‍ ആറു പേരെ വീട്ടിനുള്ളിലിട്ട്‌ ചുട്ടുകൊന്നു. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്‌.

ചാനു എന്നയാളും കുടുംബവും കൊലനടത്തിയയാളുടെ അമ്മയുമാണ്‌ മരിച്ചത്‌. അയല്‍വാസികളായ ധര്‍മേന്ദ്രയും അമ്മാവനും ചേര്‍ന്നാണ്‌ ശനിയാഴ്‌ച രാത്രി ചാനുവിന്റെ കുടിലിന്‌ തീവച്ചത്‌.

ധര്‍മേന്ദ്രയുടെ അമ്മ രേഖയ്‌ക്ക്‌ ചാനുവുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചാണ്‌ വീടിന്‌ തീവച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ രേഖ ചാനുവിന്റെ വീട്ടിലുണ്ടായിരുന്നു.

ചാനു(45) ഭാര്യ കാന്തി(40), ഇവരുടെ മക്കളായ രോഹിത്‌, മോഹിനി, രോഹിണി, ധര്‍മേന്ദ്രയുടെ അമ്മ രേഖ(40) എന്നിവരാണ്‌ മരിച്ചത്‌. പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

രേഖയുടെ ഭര്‍ത്താവ്‌ ഓം പ്രകാശ്‌ നേരത്തെ കൊലചെയ്യപ്പെട്ടതാണ്‌. ഈ കൊലപാതകത്തില്‍ മകന്‍ ധര്‍മേന്ദ്രയ്‌ക്ക്‌ പങ്കുള്ളതായി സംശയമുയര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം രേഖ അയല്‍വാസിയായ ചാനുവിന്റെ കുടുംബവുമായി കൂടുതല്‍ അടുക്കുകയും പിന്നീട്‌ ചാനുവിനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

ഇതിനെത്തുടര്‍ന്നാണ്‌ അമ്മയ്‌ക്ക്‌ അയല്‍ക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന്‌ ധര്‍മേന്ദ്ര ആരോപിച്ചത്‌. ഈ ആരോപണവും ദിനം പ്രതിയുണ്ടാകുന്ന വഴക്കും സഹിക്കാന്‍ കഴിയാതെ രേഖ സോനുവിന്റെ വീട്ടിനടുത്തുനിന്നും കുറച്ച്‌ അകലേയ്‌ക്ക്‌ താമസം മാറി.

സംഭവം നടന്ന ദിവസം രേഖ ചാനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. അങ്ങനെയാണ്‌ അവരും ആക്രമണത്തിന്‌ ഇരയായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+