ഗോള്‍ഫ് ക്ലബ് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‌കി
തിരുവനന്തപുരം: ഗോള്‍ഫ് ക്ലബ് ഒഴിഞ്ഞ് നല്‌കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും നോട്ടീസ് നല്‌കി.
പാട്ട വ്യവസ്ഥലംഘിച്ചതിനാലാണ് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. ആറാഴ്‌ചയ്‌ക്കകം വിശദീകരണം നല്‌കണമെന്നും രണ്ട് വര്‍ഷത്തിനകം ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ട് രണ്ട് നോട്ടീസുകളാണ് തഹസില്‍ദാര്‍ ക്ലബ് അധികൃതര്‍ക്ക് നല്‌കിയിരിക്കുന്നത്.
നേരത്തെ ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഇതിനെതിരെ ക്ലബ് അധികൃതര്‍ നല്‌കിയ ഹര്‍ജിയില്‍ നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് ക്ലബ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നോട്ടീസ് നല്‌കിയിരിക്കുന്നത്. നിയമവിദഗ്ധരുമായി ആലോചിച്ച് നോട്ടീസിന് ഉചിതമായ മറുപടി നല്‌കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications